LATEST

സൗദി അരാംകോയ്ക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; റാസ് തനൂറ ശുദ്ധീകരണ ശാല അടച്ചു, എണ്ണ വിതരണം മുടങ്ങില്ലെന്ന് സൗദി

റിയാദ്: സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ റാസ് തനൂറയ്ക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് അരാംകോ ശുദ്ധീകരണ ശാലയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. റാസ് തനൂറ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ശുദ്ധീകരണ ശാല അടച്ചത്. പ്രതിദിനം 5.5 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നാണിത്. അരാംകോ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ലെങ്കിലും അൽ അറേബിയ ടിവി വഴി സൗദി അധികൃതർ വിവരം സ്ഥിരീകരിച്ചു.

അതേസമയം ആക്രമണം ഉണ്ടായെങ്കിലും അരാംകോ ശുദ്ധീകരണ ശാലയിൽ എണ്ണ വിതരണം മുടങ്ങില്ലെന്നും ,​സൗദി അധികൃതർ വ്യക്തമാക്കി.

സംഘർഷം മുറുകിയതോടെ നാലുവർഷത്തിന് ക്രൂഡ് ഓയിലിെ വില കുതിച്ചുയരുകയാണ് . ഹോമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതവും തുലാസിലായിരിക്കുകയാണ്.


ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ സംഘർഷം വ്യാപിച്ചത്. ഇസ്രായേലിന് പുറമെ സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും മറ്റ് കേന്ദ്രങ്ങൾക്കും നേരെ ഇറാൻ തിരിച്ചടി നൽകുകയായിരുന്നു.

തങ്ങളുടെ വ്യോമാതിർത്തിയോ മണ്ണോ ഇറാന് നേരെയുള്ള ആക്രമണത്തിന് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയിട്ടും ഇറാൻ നടത്തിയ നീക്കം ‘ഭീരുത്വമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു കാരണവശാലും ഈ ആക്രമണത്തെ ന്യായീകരിക്കാനാവില്ല. ഇതിൽ പ്രതിഷേധം അറിയിക്കാൻ സൗദിയിലെ ഇറാൻ അംബാസഡർ അലിറെസ ഇനായത്തിയെ റിയാദ് വിളിച്ചുവരുത്തി.


Source link

Related Articles

Back to top button