കെ എസ് നായർ അന്തരിച്ചു

തിരുവനന്തപുരം: ബാസ്കറ്റ്ബോൾ പരിശീലകനും മുൻ അന്താരാഷ്ട്ര കോച്ചും, റഫറിയുമായിരുന്ന കെ.എസ് നായർ അന്തരിച്ചു. 84 വയസായിരുന്നു. ബംഗളൂരുവിൽ മകളുടെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കേരളാ സ്പോർട്സ് കൗൺസിൽ കോഴിക്കോട് സ്പോർട്സ് ഡവലപ്മെന്റ് ഓഫീസറുമായിരുന്നു.വിരമിച്ച ശേഷം മാഹിയിലായിരുന്നു താമസം. പിന്നീട് വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം മകളോടൊപ്പം ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ഭാര്യ: ടി. സി ജയലക്ഷ്മി, മക്കൾ: അനു ശിവദാസൻ , നന്ദന ശിവദാസൻ മരുമക്കൾ: രാജശേഖരൻ, രാജീവ് ഭാസ്കരൻ
1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ റെഫെറീസ് ബോർഡ് ചെയർമാനായിരുന്നു.എയർ ഫോഴ്സിൽ നിന്ന് വിരമിച്ചശേഷം സ്പോർട്സ് കൗൺസിലിൽ ബാസ്കറ്റ്ബോൾ പരിശീലകനായി. ഒരു കൂട്ടം ദേശീയ, അന്തർദേശീയ യൂണിവേഴ്സിറ്റി താരങ്ങളെ സൃഷ്ട്ടിച്ചു ,നിരവധി സംസ്ഥാന ടീമുകളുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെയും പരിശീലകനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക്, ബംഗളൂരു കുഡ്ലു ശ്മശാനത്തിൽ.
Source link



