LATEST

‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ, നിന്റെ അപ്പൻ ഉണ്ടെടാ കൂടെ’; കുറിപ്പുമായി ടിനി ടോം

കഞ്ചാവ് കെെവശംവച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിനി ടോമിന്റെ പ്രതികരണം. കാലം എല്ലാം തെളിയിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും ടിനി ടോം പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always .സങ്കീർത്തനം 91. .അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ..ഏത് കുരിശിനും 3ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും കാലം എല്ലാം തെളിയിക്കും god bless ..നിന്റെ അപ്പൻ ഉണ്ടെടാ കൂടെ

കഴിഞ്ഞദിവസമാണ് കഞ്ചാവ് കെെവശംവച്ച കേസിൽ ടിനി ടോമിന്റെ മകൻആദം ഉൾപ്പെടെ മൂന്നുയുവാക്കാളെ തൃപ്പൂണുത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദമിന് പുറമേ കാർത്തിക് (20) അമിത് ജോർജ് (21) എന്നിവരും പിടിയിലായി. ഇവരിൽ നിന്ന് നാലുഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

വ്യാഴാഴ്ച രാത്രി എട്ടരയോടെ തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത ഇരുമ്പനത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർ പരുങ്ങിയതോടെ പൊലീസ് ദേഹപരിശോധന നടത്തി. ഇതിൽ ഒരാളുടെ പോക്കറ്റിൽ നിന്നാണ് ചെറിയ പാക്കറ്റിലാക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. മൂന്നുപേർക്കുമെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.


Source link

Related Articles

Back to top button