LATEST

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് തടഞ്ഞ് എസ് ഐയടക്കം ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: നഗരൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയടക്കമുള്ളവർക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചു. കഴിഞ്ഞദിവസം കോൺഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ ഉൾപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പൊലീസ് നോട്ടീസ് നൽകാൻ ഇന്നെത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ വാഹനം തടയുകയും നഗരൂ‌ർ എസ്‌ഐയടക്കം ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. പ്രകോപിതരായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പെരുമാറുന്നതും മുതിർന്ന പ്രവർത്തകർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.

ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിന് പിന്നാലെ സിപിഎം, ഡിവൈഎഫ്‌ഐ പ്രകടനങ്ങൾ സംസ്ഥാന വ്യാപകമായി നടന്നിരുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഫ്‌‌ളക്‌‌സുകളും ചില ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഇതേതരം ആക്രമണം നഗരൂരിലും നടന്നിരുന്നു. കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകൾ തകർക്കപ്പെട്ടതോടെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതിനൽകി. ഈ കേസിൽ ഡിവൈഎഫ്‌ഐ പ്രവ‌ർത്തകരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ഇതിന്റെ നോട്ടീസ് നൽകാനെത്തിയപ്പോഴും തുടർന്നുമാണ് പൊലീസിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്. എന്നാൽ ഈ സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.


Source link

Related Articles

Back to top button