test del 2

‘നശിപ്പിക്കാൻ ഒരുനിമിഷം മതി, പുനർനിർമിക്കാൻ ഒരു ജീവിതകാലം മതിയാവില്ല’; വിമർശിച്ച് പാപ്പ


യാണ്ടെ: ഇറാൻയുദ്ധത്തിന്റെ പേരിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ വാക്‌പോരിനുപിന്നാലെ യുദ്ധങ്ങൾക്ക് ശതകോടിക്കണക്കിനു പണം ചെലവിടുന്ന നേതാക്കളെ രൂക്ഷമായി വിമർശിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ.ഒരുപിടി നിഷ്ഠുരർ ലോകത്തെ നശിപ്പിക്കുകയാണെന്ന് പാപ്പ കുറ്റപ്പെടുത്തി. ദൈവനാമം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നവരെയും അദ്ദേഹം വിമർശിച്ചു. ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ വടക്കുപടിഞ്ഞാറുള്ള സംഘർഷബാധിത മേഖല സന്ദർശിക്കുകയായിരുന്നു അദ്ദേഹം.ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും പുനരുദ്ധാരണപ്രവർത്തനത്തിനുമുള്ള വിഭവങ്ങൾ എവിടെയും കണ്ടെത്താനാകാത്തപ്പോൾ കൊല്ലുന്നതിനും നശിപ്പിക്കുന്നതിനുമായി കോടിക്കണക്കിനു ഡോളർ ചെലവഴിക്കുന്ന നേതാക്കളെ അദ്ദേഹം വിമർശിച്ചു.“നശിപ്പിക്കാൻ ഒരുനിമിഷം മാത്രംമതിയെന്നും പുനർനിർമിക്കാൻ ഒരു ജീവിതകാലം മതിയാവില്ലെന്നുമുള്ള കാര്യം അറിയില്ലെന്നാണ് ഈ നേതാക്കൾ നടിക്കുന്നത്” -പാപ്പ പറഞ്ഞു. പത്തുവർഷത്തോളമായി തീവ്രവാദത്തിന്റെ പിടിയിലുള്ള കാമറൂൺ മേഖലയിലെ രക്തച്ചൊരിച്ചിലിനെ അദ്ദേഹം അപലപിച്ചു. ആഫ്രിക്കയിലെ നാലു രാജ്യങ്ങളായി 11 ദിന സന്ദർശനത്തിലാണ് മാർപാപ്പ.


Source link

Back to top button