LATEST

വിജയ് ദേവരകൊണ്ട – രശ്മിക വിവാഹത്തിന് സാക്ഷിയായ ഒരേയൊരു മലയാളി താരം, ഹൃദ്യമായ അനുഭവം പങ്കുവച്ച് കുറിപ്പ്

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഇന്നലെയാണ് വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്‌പൂരിൽ പഞ്ചനക്ഷത്ര റിസോ‌ർട്ടിൽ നടന്ന പാരമ്പര്യവും ആ‌ഡംബരവും നിറഞ്ഞ ചടങ്ങിലായിരുന്നു. ഇരുവരുടെയും വിവാഹം. രാവിലെയും വൈകിട്ടുമായി രണ്ട് ചടങ്ങുകൾ നടന്നു. വിവാഹത്തിന് കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. നൂറിനകത്ത് അതിഥികൾ മാത്രമായിരുന്നു

വിവാഹത്തിനുണ്ടായിരുന്നത്. വി​വാ​ഹ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്താ​കാ​തി​രി​ക്കാ​ൻ​ ​ച​ട​ങ്ങി​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ക്കും​ ​ക്യാ​മ​റ​ക​ൾ​ക്കും​ ​ക​ർ​ശ​ന​ ​വി​ല​ക്കു​ണ്ടാ​യി​രു​ന്നു.​ ​താ​ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​പി​ന്നീ​ട് ​വി​വാ​ഹ​ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടത്.

വിവാഹത്തിന് ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളിൽ ഒരു മലയാളി സാന്നിദ്ധ്യവും ഉണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയതാരം കല്യാണി പ്രിയദർശനായിരുന്നു അത്. രശ്മികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് കല്യാണി. വിവാഹം നേരിൽക്കണ്ടതിന്റെ സന്തോഷം കല്യാണി സോഷ്യൽ മീഡിയയിൽ കുറിച്ചു. രശ്മിക പങ്കുവച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചേർത്താണ് കല്യാണിയുടെ ചെറുകുറിപ്പ്.

“വിസ്മയിപ്പിക്കുന്ന പശ്ചാത്തലത്തിൽ. ഏറ്റവും കരുണയുള്ള ഒരു പെൺകുട്ടി, അവളുടെ ആത്മസുഹൃത്തിനെ തീർത്തും സ്വപ്നതുല്യമായ പശ്ചാത്തലത്തിൽ വിവാഹം ചെയ്യുന്നതിന് ഞാൻ ഇന്ന് സാക്ഷിയായി. പുറംതിരിഞ്ഞ് അവൻ അവൾക്കായി കാത്തിരിക്കവെ, അവൾ അവന്റെ അടുത്തേക്ക് നടന്നു വരുന്ന ഓരോ ചുവടിന്റെയും ഭാരം നിങ്ങൾക്ക് അനുഭവപ്പെടും. ആ മന്ദഗതിയിലുള്ള നടത്തവും നിറഞ്ഞ കണ്ണുകളും പറയേണ്ടതെല്ലാം പറയുന്നു,” കല്യാണി കുറിച്ചു.


Source link

Related Articles

Back to top button