LATEST

ഒഫിഷ്യലി ‘വിരോഷ്’ വിജയ്‌യും രശ്മികയും വിവാഹിതരായി

ജയ്‌പൂർ: ആരാധകർ കാത്തിരുന്ന നിമിഷം. വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരിനടുത്ത് ‘ഐ.ടി.സി മെമെന്റോസ്’ എന്ന ആഡംബര ഹോട്ടലിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. രാവിലെയും വൈകിട്ടുമായി രണ്ട് ചടങ്ങുകൾ നടന്നു. ഇന്നലെ രാവിലെ 10.10ന് വിജയ്‌ യുടെ കുടുംബത്തിന്റെ ആചാരപ്രകാരമുള്ള പരമ്പരാഗത തെലുങ്ക് ചടങ്ങും വൈകിട്ട് നാലിന് രശ്മികയുടെ കുടുംബത്തിന്റെ ആചാരപ്രകാരം കർണാടകയിലെ പരമ്പരാഗത ‘കൊടക’ ചടങ്ങും നടത്തി. വിവാഹശേഷം ഉദയ്പൂരിലെ ആരാധകർക്ക് മധുര വിതരണം നടത്തി.

വിവാഹ ചിത്രങ്ങൾ പുറത്താകാതിരിക്കാൻ ചടങ്ങിൽ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും കർശന വിലക്കുണ്ടായിരുന്നു. താരങ്ങൾ തന്നെയാണ് പിന്നീട് വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചില ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു വിജയ്‌യുടെയും രശ്മികയുടെയും വളർത്തുനായ്ക്കളായ സ്റ്റോമും ഓറയും ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ നിരവധി പ്രമുഖരാണ് ആശംസകൾ നേ‌ർന്നത്. ‘ദൈവികമായി രചിക്കപ്പെട്ട അദ്ധ്യായം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ‘ഗീത ഗോവിന്ദം’ എന്ന സിനിമയുടെ

സെറ്റിൽ നിന്നാണ് ഇരുവരുടെയും പ്രണയ യാത്ര ആരംഭിച്ചത്.


Source link

Related Articles

Back to top button