Uncategorized

ശബരിമല സ്വർണ്ണക്കൊള്ളയുടെ പേരിൽ അധിക്ഷേപ പരാമർശം; കെഎം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ അവഹേളിച്ചെന്ന പരാതിയിൽ രാഷ്ട്രീയ നിരീക്ഷകനും യൂട്യൂബറുമായ കെഎം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. എഡിജിപിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ശബരിമല സ്വർണക്കൊള്ളയിൽ എഡിജിപിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് ഷാജഹാൻ യൂട്യൂബ് വീഡിയോ ചെയ്‌തെന്നാണ് പരാതി. ഇത്തരത്തിൽ ചെയ്‌ത മൂന്ന് വീഡിയോകളിൽ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി എഡിജിപി പറയുന്നു.

എഡിജിപിയെ അപകീർത്തിപ്പെടുത്തുന്നതും പൊലീസ് സേനയ്‌ക്ക് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതുമാണ് പരാമർശമെന്ന് എഫ്ഐആറിൽ പറയുന്നു. സിപിഎം നേതാവ് ജെ ഷൈനും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്‌ണനും എതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ സെപ്‌തംബറിൽ കെഎം ഷാജഹാനെ പൊലീസ് അറസ്‌റ്ര‌് ചെയ്‌തിരുന്നു.


Source link

Leave a Reply

Your email address will not be published. Required fields are marked *

Back to top button