LATEST

വയസ് ഇങ്ങനെ; രശ്മിക മന്ദാനയും വിജയും  തമ്മിലുള്ള പ്രായ വ്യത്യാസം എത്രയാണെന്ന് അറിയാമോ? 

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും നാളെയാണ് വിവാഹിതരാകുന്നത്. ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. സ്വന്തമായി ഹെലിപാഡും നദിയും തടാകവുമുള്ള അതിമനോഹരമായ ഹിൽ റിസോർട്ടാണിത്.

തീർത്തും സ്വകാര്യമായ ചടങ്ങിൽ ഏകദേശം 100 പേർക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഐടിസി മൊമന്റോസിൽ വിവാഹാഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇവരുടെ പ്രായമാണ്. ഇരുവരും തമ്മിൽ എത്രവയസിന്റെ പ്രായവ്യത്യാസം ഉണ്ടെന്ന് അറിയാമോ?

1996 ഏപ്രിൽ അഞ്ചിനാണ് രശ്മിക ജനിച്ചത്. നടിക്ക് ഇപ്പോൾ 29 വയസുണ്ട്. വിജയ് 1989 മേയ് ഒമ്പതിനാണ് ജനിച്ചത്. നടന് നിലവിൽ 36 വയസുണ്ട്. ഇരുവരും തമ്മിൽ ഏഴുവയസിന്റെ വ്യത്യാസമാണ് ഉള്ളത്. മുൻപ് രശ്മികയും നടൻ രക്ഷിത് ഷെട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. 2017 ജൂലായിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. അന്ന് രശ്മികയ്ക്ക് 21 വയസായിരുന്നു. ഇരുവരും തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. ആർഭാടപൂർവം നടത്തിയ വിവാഹനിശ്ചയം പക്ഷേ വിവാഹം വരെ എത്തിയില്ല. തൊട്ടടുത്ത വർഷം സെപ്തംബർ മാസത്തിൽ ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വേർപിരിഞ്ഞതിന് കാരണമെന്നാണ് റിപ്പോർട്ട്.


2018ൽ ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിനുശേഷമാണ് ഇരവുരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നത്. പിന്നീട് 2019ൽ പുറത്തിറങ്ങിയ ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.അതിനുശേഷമാണ് താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുകയായിരുന്നു. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ ചടങ്ങിൽ രശ്മികയും വിജയ്‌യും വിവാഹനിശ്ചയം നടത്തിയതായും വാർത്തകളുണ്ടായിരുന്നു.


Source link

Related Articles

Back to top button