test del 3

വിജയ് എത്തുമെന്ന് വിവരം, വേളാങ്കണ്ണി പള്ളിയിലേക്കു തള്ളിക്കയറി ടിവികെ പ്രവർത്തകർ; നാശനഷ്ടം


ചെന്നൈ ∙ പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളിയിലേക്കു തള്ളിക്കയറിയ തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ പാർട്ടി അനുകൂല മുദ്രാവാക്യം മുഴക്കിയതോടെ ദേവാലയത്തിലെ ചടങ്ങുകൾ തടസ്സപ്പെട്ടു. വിശ്വാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കിയതിൽ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നു. പാർട്ടി അധ്യക്ഷനായ വിജയ് ഇവിടെയെത്തുമെന്ന വിവരത്തെ തുടർന്നു വെള്ളിയാഴ്ച രാത്രി മുതൽ ആരാധകരും പാർട്ടി പ്രവർത്തകരും പള്ളിക്കു സമീപം നിലയുറപ്പിച്ചിരുന്നു.അധികൃതർ ആവശ്യപ്പെട്ടിട്ടും മുദ്രാവാക്യം വിളി നിർത്താൻ തയാറായില്ല. പള്ളിയിലെത്തിയ വിശ്വാസികൾ പ്രതിഷേധിച്ചതോടെയാണ് ആരാധകർ പിരിഞ്ഞുപോയത്. ഇതിനിടെ, പള്ളിയിൽ ഇവർ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്. വിഷയത്തിൽ പാർട്ടി നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.


Source link

Back to top button