test del 4 copy of del 3

9 കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു; നാവിക ഉപരോധം വിജയമെന്ന് യുഎസ്


വാഷിങ്ടൻ‌ ∙ ഇറാൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ആദ്യ 48 മണിക്കൂർ പിന്നിടുമ്പോൾ അതീവ വിജയകരമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ്. ഉപരോധം നിലവിൽ വന്നതിനു ശേഷം ഒരു കപ്പൽ പോലും ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാനോ അവിടെനിന്ന് പുറത്തുകടക്കാനോ അനുവദിച്ചിട്ടില്ലെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സെൻട്രൽ കമാൻഡ് വ്യക്തമാക്കി.ഇറാനുമായി ബന്ധപ്പെട്ട സമുദ്ര വ്യാപാരം പൂർണമായും തടയുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നിയന്ത്രണം എത്രകാലം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ ഉപരോധം തുടരുകയാണെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പാതകൾ തടയുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്.


Source link

Back to top button