NEWS

കുറ്റ്യാടി  പുഴയിൽ ഒഴുക്കിൽപ്പെട്ട  യുവതി മരിച്ചു; കുട്ടിക്കായി തെരച്ചിൽ

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. പാലേരി തോട്ടത്താംകണ്ടി ഭാഗത്തായിരുന്നു അപകടം നടന്നത്. അഞ്ചുവയസുള്ള ഇവരുടെ കുട്ടിയാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് വെെകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. തുണി അലക്കാനാണ് ഇവർ പുഴയിലെത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമാണ് രക്ഷപ്രവർത്തനം നടത്തുന്നത്.


Source link
NEWS

Back to top button