CINEMA

‘പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ’: മമതയ്ക്കും സ്റ്റാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിലേഷ് യാദവ്


ന്യൂഡൽഹി: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യം കോൺഗ്രസ് അവസാനിപ്പിച്ചതിന് പിന്നാലെ പരോക്ഷ വിമർശനവുമായി സമാജ്‍വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ‘പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ’എന്ന് കുറിച്ചുകൊണ്ട് മമത ബാനർജിക്കും എം.കെ സ്റ്റാലിനുമൊപ്പമുള്ള ചിത്രങ്ങളും അഖിലേഷ് യാദവ് പങ്കുവച്ചു. പേരെടുത്ത് പറയാതെയാണ് പരാമർശമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺ​ഗ്രസിനെയാണ് ഉന്നംവച്ചതെന്ന് വ്യക്തമാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് കൊൽക്കത്തയിൽ മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെയും സന്ദർശിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ പോസ്റ്റ്.


Source link

Check Also
Close
Back to top button