കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയും മരിച്ചു; മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയും മരിച്ചു. ഏഴ് വയസുകാരൻ ശിവാനന്ദിന്റെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. ഒഴുകിൽപ്പെട്ട അമ്മ രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. പാലേരി തോട്ടത്താംകണ്ടി ഭാഗത്തായിരുന്നു അപകടം നടന്നത്. പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ഫാർമസിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു.
ഇന്ന് വെെകിട്ട് അഞ്ച് മണിക്കാണ് അപകടം നടന്നത്. മകനൊപ്പം തുണിയലക്കാൻ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ. ഇതിനിടെ ശിവാനന്ദ് കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. രമ്യയെ നാട്ടുകാർ ചേർന്ന് രക്ഷിച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയുമാണ് രക്ഷപ്രവർത്തനം നടത്തിയത്.
Source link
NEWS


