NEWS

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു; മകനു വേണ്ടി തിരച്ചിൽ


കുറ്റ്യാടി(കോഴിക്കോട്) ∙ കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട അഞ്ചുവയസ്സുളള മകനു വേണ്ടി പുഴയിൽ തിരച്ചിൽ തുടരുകയാണ്. അണ്ടിക്കുന്നുമ്മൽ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ അലക്കാനായി പോയ രമ്യയും മകൻ ശിവനന്ദും ഒഴുക്കിൽപ്പെടുകയായിരുന്നു. കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. 


Source link

Back to top button