AUTO

നനഞ്ഞ ഹെൽമെറ്റ് അങ്ങനെ തന്നെ നിങ്ങൾ ഉപയോഗിക്കാറുണ്ടോ? ഈ തെറ്റുകൾ ആവർത്തിക്കരുതേ


ബൈക്ക് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ഹെൽമെറ്റ്. എന്നാൽ മഴക്കാലത്ത് ഹെൽമെറ്റ് നനയുന്നതും ദുർഗന്ധം വരുന്നതും അകത്ത് ഫംഗസ് പിടിക്കുന്നതും സാധാരണമാണ്. ചിലപ്പോൾ പുറത്ത് വച്ചിരിക്കുന്ന ഹെൽമെറ്റിനുള്ളിൽ പല്ലി, കീടങ്ങൾ, അപൂർവമായി ചെറിയ പാമ്പുകൾ പോലും കയറുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഹെൽമെറ്റിന്റെ പരിപാലനത്തിലും സൂക്ഷിപ്പിലും ശ്രദ്ധ വേണം.മഴയിൽ ഹെൽമെറ്റ് നനഞ്ഞാൽ എന്ത് ചെയ്യണം?ഉടൻ തുടച്ചുനീക്കുക.മഴയിൽ നിന്ന് എത്തിയ ഉടൻ ഹെൽമെറ്റിന്റെ പുറംഭാഗം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇത് വെള്ളക്കറയും അഴുക്കും അടിഞ്ഞുകൂടുന്നത് തടയും.ഹെൽമെറ്റ് നേരിട്ട് കനത്ത വെയിലിൽ വയ്ക്കരുത്. അമിത ചൂട് ചില ഹെൽമെറ്റുകളുടെ അകത്തെ സുരക്ഷാ പാളികളെ ദുർബലമാക്കാൻ സാധ്യതയുണ്ട്. വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണക്കുന്നതാണ് നല്ലത് കൂടാതെ മഴവെള്ളവും ചെളിയും പതിഞ്ഞ വൈസർ കാഴ്ച മങ്ങാൻ കാരണമാകും. മൃദുവായ തുണിയും ശുദ്ധജലവും ഉപയോഗിച്ച് വൃത്തിയാക്കുക.


Source link

Back to top button