NEWS
പാർട്ടി പട്ടിക മറികടന്നു, 90 ശതമാനത്തോളം നിയമനങ്ങളും മന്ത്രിമാർ സ്വന്തം നിലയ്ക്കു പൂർത്തിയാക്കി; മുസ്‍ലിം ലീഗിൽ ഭിന്നത

കോഴിക്കോട് ∙ പഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടി പട്ടിക അട്ടിമറിച്ചു മന്ത്രിമാർ സ്വന്തം നിലയ്ക്കു നിയമനം നടത്തുന്നതിൽ മുസ്‍ലിം ലീഗിൽ ഭിന്നത. പഴ്സനൽ സ്റ്റാഫ് നിയമനത്തിനായി പാർട്ടി നേതൃത്വം ഇടപെട്ടു തയാറാക്കിയ പട്ടിക ഒഴിവാക്കി മന്ത്രിമാർ നിയമനം നടത്തുന്നതോടെ പാർട്ടിയും മന്ത്രിമാരും രണ്ടു വഴിക്കാണെന്ന ആക്ഷേപം ഉയരുന്നു.മന്ത്രിസഭയിൽ ലീഗിന് 5 മന്ത്രിമാരാണുള്ളത്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനെ സ്വന്തം നിലയ്ക്കു തീരുമാനിക്കേണ്ടെന്നു ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം ഇതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. മന്ത്രിമാരുടെ ഓഫിസിൽ നിന്നു കളങ്കിതരെ അകറ്റിനിർത്താനും ബന്ധു നിയമനങ്ങൾ അടക്കം ഒഴിവാക്കാനുമായിരുന്നു പാർട്ടി ഇടപെടൽ. പാണക്കാട് റഷീദലി തങ്ങളെയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെയും പട്ടിക തയാറാക്കാനായി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ചുമതലപ്പെടുത്തുകയും ചെയ്തു.അതേസമയം, മന്ത്രിമാരുടെ പ്രവർത്തനത്തിനു സൗകര്യപ്രദമായ വിധത്തിലാണു സ്റ്റാഫിനെ നിയമിക്കേണ്ടത് എന്നു ചില മുതിർന്ന നേതാക്കൾ നിലപാട് എടുത്തതാണ് പാർട്ടി പട്ടിക അട്ടിമറിക്കപ്പെടാൻ ഇടയാക്കിയതെന്നാണു വിവരം.
Source link


