NEWS

ഇനി മഴക്കാലത്തും റോഡ് ടാർ ചെയ്യാം; റോഡിലെ കുഴിയടയ്ക്കാൻ ഒരു കോടിയുടെ സൂപ്പർ മെഷീൻ വരുന്നു


തൃശൂർ ∙ കോർപറേഷൻ റോഡുകളിലെ കുഴികൾ വേഗത്തിൽ അടയ്ക്കാനുള്ള മെഷീൻ വരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്. ഒരു കോടി രൂപ വില വരുന്ന മെഷീൻ കഴിഞ്ഞദിവസം റോഡിൽ ഇറക്കി പരീക്ഷണം നടത്തി. 10 മില്ലിമീറ്റൽ കനമുള്ള മെറ്റലും കോൾഡ് ടാറും ചേർന്ന മിശ്രിതം അതിശക്തിയിൽ റോഡിലെ കുഴികളിലേക്ക് അടിച്ച് ഉറപ്പിക്കുന്നതരത്തിലാണ് യന്ത്രത്തിന്റെ പ്രവർത്തനം.വലിയ ശക്തിയിൽ വീഴുന്നതിനാൽ പ്രത്യേക റോളർ ഉപയോഗിച്ച് കുഴി നിരത്തേണ്ട ആവശ്യവും വരുന്നില്ല. ഏത് തരത്തിലുള്ള റോഡിലെ കുഴിയിലും മഴക്കാലത്തുവരെ ടാർ ചെയ്യാൻ കഴിയുമെന്നതാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. കോൾഡ് ടാർ ഉപയോഗിക്കുന്നതിനാൽ ഇതിൽ വെള്ളം വീണാലും ഗുണവും ബലവും നഷ്ടപ്പെടില്ല. വലിയ മഴ പെയ്താലും തോർന്നാൽ ഉടൻ യന്ത്രം എത്തിച്ച് കുഴി അടയ്ക്കാൻ കഴിയും. സാധാരണ മഴക്കാലത്ത് റോഡുകളിൽ കുഴികൾ കൂടുതൽ രൂപപ്പെടാറുണ്ട്. ഇതുകാരണം അപകടങ്ങളും പതിവാണ്.


Source link

Back to top button