NEWS

‘യുഎസുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ല, രേഖകൾ പഠിച്ചുകൊണ്ടിരിക്കുന്നു’: അരഗ്ചി


ടെഹ്റാൻ∙ യുഎസുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ലെങ്കിലും ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇരുപക്ഷവും തമ്മിൽ കൈമാറിയ രേഖകൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അരഗ്ചി പറഞ്ഞു. യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിക്കുകയാണ് കഴിഞ്ഞ ദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു. ബെയ്റൂട്ടിനെതിരായ ആക്രമണത്തിൽ നിശബ്ദത പാലിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ബെയ്റൂട്ടിനെതിരായ ഏതൊരു ആക്രമണവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുദ്ധം പുനരാരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും അരഗ്ചി പറഞ്ഞു. ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ ആക്രമിക്കുമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയ നിമിഷം തന്നെ ഇറാനിയൻ സായുധ സേനയെ പ്രത്യാക്രമണത്തിനായി പൂർണ സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 


Source link

Back to top button