SPORTS

‘രോഹിത്തും ഹാർദിക്കും ഉടൻ റിപ്പോർട്ട് ചെയ്യണം’: ബിസിസിഐയുടെ കർശന നിർദേശം; മുൻ ക്യാപ്റ്റനെക്കുറിച്ച് ‘വിവര’മില്ല


ബെംഗളൂരു ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരോട് ഫിറ്റ്നസ് തെളിയിക്കാൻ നിർദേശിച്ച് ബിസിസിഐ. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) ഇരുവരും റിപ്പോർട്ട് ചെയ്യണമെന്നാണ് ബിസിസിഐ നിർദേശം. ഇതനുസരിച്ച് ഹാർദിക് പാണ്ഡ്യ ഉടൻ ഇവിടെയെത്തുമെന്നും ഒരാഴ്ച ഇവിടെ പരിശീലനം നടത്തുമെന്നുമാണ് വിവരം. എന്നാൽ രോഹിത് എപ്പോഴാണ് എത്തുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരുടെയും പങ്കാളിത്തം കായികക്ഷമത തെളിയിക്കുന്നതിന് വിധേയമായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.∙ നെറ്റ്സിൽ പന്തെറിയാൻ അക്വിബ് നബി രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിൽ ഇടം കിട്ടാതിരുന്ന ജമ്മു കശ്മീർ ബോളർ അക്വിബ് നബി ഇനി നെറ്റ്‍സിൽ പന്തെറിയും. അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കു മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനായണ് അക്വിബ് നബിയെ നെറ്റ് ബോളറായി ഉൾപ്പെടുത്തിയത്. അക്വബിനെ കൂടാതെ മറ്റ് ആറു ബോളർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിലെ പ്രധാന പേസർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ വർക്‌ലോഡ് കുറയ്ക്കുന്നതിനായാണ് ബാറ്റർമാരുടെ പരിശീലനത്തിന് മറ്റു ബോളർമാരെ ഉൾപ്പെടുത്തിയത്. ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ഇരുവരും ഐപിഎൽ ഫൈനൽ വരെയുള്ള മത്സരങ്ങൾ കളിച്ചിരുന്നു.ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, ഹർഷ് ദുബെ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ.


Source link

Back to top button