NEWS

ഉപനേതാവ് പദവിയിൽ കടുപ്പിച്ച് സിപിഐ, സമ്മർദത്തിന് വഴങ്ങേണ്ടെന്ന് സിപിഎം; സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും?


തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനു വേണ്ടിയുള്ള സിപിഐയുടെ സമ്മർദത്തിനു വഴങ്ങേണ്ടെന്നു സിപിഎം തീരുമാനം. പ്രതിപക്ഷനേതാവും ഉപനേതാവും സിപിഎമ്മിൽനിന്ന് എന്നതാണു കീഴ്‌വഴക്കമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷനേതാവും കോടിയേരി ബാലകൃഷ്ണൻ ഉപനേതാവുമായിരുന്നു. സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പറ്റുന്നതേയുള്ളൂവെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം, ആവശ്യത്തി‍ൽനിന്നു പിൻവാങ്ങില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തുടർനടപടി നാളെ ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. ആവശ്യം പരസ്യമായ സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ മറ്റു മാർഗമില്ലെന്നാണ് ഇവരുടെ വാദം. അത് എൽഡിഎഫിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുമെന്നതിനാൽ ആലോചിച്ചുവേണമെന്ന് വാദിക്കുന്നവരുമുണ്ട്.


Source link

Back to top button