NEWS

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയതായി സന്ദേശം: പരക്കം പാഞ്ഞ് പൊലീസ്; ഒടുവിൽ ട്വിസ്റ്റ്


മൂന്നാർ∙ ആനച്ചാൽ ടൗണിൽ നിന്നു യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി എന്ന സന്ദേശത്തെ തുടർന്നു മൂന്നാർ, വെള്ളത്തൂവൽ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ പരക്കം പാഞ്ഞതു മണിക്കൂറുകൾ. അന്വേഷണത്തിനൊടുവിൽ ദമ്പതികളെ കണ്ടെത്തിയതോടെയാണു തട്ടിക്കൊണ്ടു പോകൽ അല്ലെന്ന് അറിഞ്ഞത്. ആനച്ചാൽ ടൗണിൽ വച്ചു കാറിൽ നിന്നിറങ്ങുന്നതിനിടെ ഡോറിൽ തട്ടി താഴെ വീണ ഭാര്യയെ വെപ്രാളപ്പെട്ട് എടുത്ത് കാറിൽ കിടത്തി വേഗത്തിൽ ഓടിച്ചു പോയതാണു തട്ടിക്കൊണ്ടുപോകലായി പ്രചരിച്ചത്.31vd ഉച്ചകഴിഞ്ഞാണ് പൊലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ടാക്സി ഡ്രൈവർ വിളിച്ചു പരാതിപ്പെട്ടത്. സന്ദേശം ലഭിച്ചതോടെ മൂന്നാർ, വെള്ളത്തൂവൽ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥർ വിവിധ റോഡുകളിലിറങ്ങി പരിശോധന തുടങ്ങി. ഇതിനിടയിൽ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും വിവരമെത്തി. കാറിന്റെ നമ്പർ ലഭിച്ചതോടെ പൊലീസ് പരിശോധനയിൽ ചിത്തിരപുരം സ്വദേശിയുടെ കാറാണെന്നു കണ്ടെത്തി. ഇതോടെ പൊലീസ് സംഘം ഉടമയുടെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ റോഡിൽ വീണുവെന്നും പെട്ടെന്ന് എടുത്ത് കാറിൽ കയറ്റി പോയതാണെന്നും കണ്ടെത്തിയത്. പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് ദമ്പതികൾ സംഭവം അറിഞ്ഞത്.


Source link

Back to top button