BUSINESS

ഫെഡറൽ ബാങ്ക് ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിച്ചു


ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി ഏലിയാസ് ജോർ‍ജിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ രണ്ട് വർ‍ഷമായി ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമാണ് ഏലിയാസ് ജോർജ്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഏലിയാസ് ജോർജ് കേരളത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലെത്തിയ ശേഷമാണ് വിരമിച്ചത്. 2012-18 വരെ കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ മാനേജിങ് ഡയറക്ടറായിരുന്നു. കൊച്ചി മെട്രോയ്ക്ക് അനുമതി ലഭിച്ചതു മുതൽ ഉദ്ഘാടനം വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഏലിയാസ് ജോർജിന്റെ നേതൃത്വത്തിലാണ്. കൊച്ചി വാട്ടർ മെട്രോ സാധ്യമാക്കുന്നതിലും നിർണായക പങ്കുവഹിച്ചു. വിരമിച്ച ശേഷം കൺസൾട്ടിങ് സ്ഥാപനമായ കെപിഎംജിയിൽ അഞ്ചു വർഷം ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. 


Source link

Back to top button