BUSINESS
ഐപിഎല്ലിൽ ബിഹാർ ടീം? തുറുപ്പുചീട്ടാകാൻ ഇഷാൻ കിഷനും വൈഭവ് സൂര്യവംശിയും? വേദാന്ത ചെയർമാന്റെ ട്വീറ്റിൽ ചൂടൻ ചർച്ച

തമിഴ്നാടിന് ചെന്നൈ സൂപ്പർ കിങ്സ്; ബംഗാളിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്… ബിഹാറിനും വേണ്ടേ സ്വന്തം ഐപിഎൽ ടീം? ചോദ്യമെറിഞ്ഞത് ഇന്ത്യൻ ഖനി വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ വേദാന്തയുടെ ചെയർമാനും ബിഹാർ സ്വദേശിയുമായ അനിൽ അഗർവാൾ.എക്സിലാണ് ബിഹാറിനും സ്വന്തം ടീം എന്ന ആവശ്യം അനിൽ അഗർവാൾ ദീർഘമായ കുറിപ്പിലൂടെ ഉന്നയിച്ചത്. ബിഹാറിന്റെ മണ്ണ് ഇന്ത്യൻ ക്രിക്കറ്റിന് കഴിവുള്ള ഒട്ടേറെപ്പേരെയാണ് സമ്മാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, സുശാന്ത് മിശ്ര തുടങ്ങിയവർ അതിലുൾപ്പെടുന്നു.ഗംഭീര പ്ലെയേഴ്സ്ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ബോളിൽ ഇരട്ട സെഞ്ചറി അടിച്ച താരമാണ് പട്നയിൽ ജനിച്ച ഇഷാൻ കിഷൻ. സമസ്തിപുരിൽ ജനിച്ച വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി. ഗോപാൽഗഞ്ചിലെ സാധാരണ കുടുംബത്തിൽ പിറന്ന സാകിബ് ഹുസൈനും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്നു – അനിൽ അഗർവാൾ പറഞ്ഞു.ഈ സാഹചര്യത്തിലും ബിഹാറിന്റെ ക്രിക്കറ്റിന് അർഹമായ പരിഗണനയും ഖ്യാതിയും കിട്ടിയതായി തനിക്ക് തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഎസ്കെയും കെകെആറും മുംബൈ ഇന്ത്യൻസും പോലെ ബിഹാറിനും സ്വന്തം ഐപിഎൽ ടീം വേണ്ടതല്ലേ എന്ന് അനിൽ അഗർവാൾ ചോദിച്ചു.നിരുപാധിക പിന്തുണ
Source link


