NEWS

എണ്ണവില കൂട്ടിയത് തിരിച്ചടി, വിലക്കയറ്റം രൂക്ഷമായേക്കുമെന്ന് ധനമന്ത്രാലയം, വില്ലൻ വേഷത്തിൽ കാലാവസ്ഥയും


ന്യൂഡൽഹി • ചില്ലറവിപണിയിൽ വിലക്കയറ്റം വീണ്ടും ഉയരുമെന്ന സൂചന നൽകി കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ട്. മൊത്തവിപണിയിലെ വിലക്കയറ്റത്തിന്റെ വർധന ക്രമേണ ചില്ലറ വിപണിയിലേക്കും എത്തുമെന്നാണു റിപ്പോർട്ടിലുള്ളത്. ക്രൂഡോയിൽ വിലവർധനയുടെ ഭാരം എണ്ണക്കമ്പനികൾ സാധാരണക്കാരിലേക്കു കൈമാറാതിരുന്നതു കൊണ്ട് ചില്ലറ വിപണിയിലെ നിരക്ക് ഏപ്രിലിൽ വൻ തോതിൽ വർധിച്ചിരുന്നില്ല. എന്നാൽ, മേയിൽ പെട്രോൾ, ഡീസൽ വില കൂട്ടി. ഇത് ചരക്കു കടത്ത്, ഊർജം, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കുള്ള ചെലവു വർധിപ്പിക്കും. മൊത്തവിപണിയിലെ ഇടപാടുകൾക്ക് ദീർഘനാൾ ചെലവേറിയാൽ അതിന്റെ ഭാരം വ്യാപാരികൾ ചില്ലറവിപണിയിലേക്കു കൈമാറും.


Source link

Back to top button