NEWS

വീണ്ടും എൽഐസി ഓഹരി വിൽക്കാൻ കേന്ദ്ര സർക്കാർ; ലക്ഷ്യം 10,000 കോടി, ഓഹരിവിലയിൽ 3% ഇടിവ്


രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയുടെ 2% ഓഹരികൾ കൂടി വിറ്റഴിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ജൂണിലോ ജൂലൈയിലോ വിൽപന പ്രതീക്ഷിക്കാം. ഇതുവഴി 10,000 കോടി രൂപ സമാഹരിക്കാമെന്ന് കരുതുന്നു. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായിരിക്കും (ക്യുഐബി) ഓഹരികൾ വിറ്റഴിച്ചേക്കുക.ഓഹരി വിൽപന സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ എൽഐസിയുടെ ഓഹരിവില നഷ്ടത്തിലേക്ക് വീണു. ഇന്ന് വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ നിഫ്റ്റിയിൽ 3.32% താഴ്ന്ന് 826.55 രൂപയിലാണ് ഓഹരിയുള്ളത്. ഒരുവേള വില 818.85 രൂപയിലേക്ക് താഴ്ന്നിരുന്നു.5.23 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് എൽഐസി. 2025 ജൂൺ 30ലെ 980 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച 2026 ഏപ്രിൽ 2ലെ 721.50 രൂപയും. കഴിഞ്ഞ 3 വർഷത്തെ എൽഐസി ഓഹരികൾ 36% നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരിവില 5% കുറയുകയാണുണ്ടായത്. 2026ൽ ഇതുവരെ ഓഹരിവില 3% താഴ്ന്നു. കഴിഞ്ഞ ഒരാഴ്ചത്തെ നേട്ടം 3.27%.


Source link

Back to top button