NEWS
ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പേർക്ക് ആശ്വാസം; 17 പ്രതികളുടെയും ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

കൊച്ചി∙ മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കിയ സെഷൻസ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. ഷുഹൈബ് വധക്കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്ത തലശേരി അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഇന്ന് ഹൈക്കോടതി റദ്ദാക്കിയത്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരായ 17 പേരാണ് കേസിലെ പ്രതികള്‍.2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ സിപിഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ മാസം 18 മുതൽ ഈ കേസിന്റെ വിസ്താരം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കേസിലെ രണ്ടാമത്തെ സാക്ഷിയുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള എതിർപ്പ് പ്രതിഭാഗം അറിയിച്ചു. തുടർന്ന് നാലാം സാക്ഷിയെ വിസ്തരിക്കുമ്പോൾ ഇതിന്റെ എതിർ വിസ്താരം നടത്താൻ കോടതി ആരാഞ്ഞെങ്കിലും പ്രതിഭാഗം ഇത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതിെനാപ്പം കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Source link


