test del 3
‘മാറ്റം ജനാധിപത്യത്തിന് നല്ലതാണെന്ന ചിന്തയാണ് പരാജയത്തിന് കാരണം; ജനവിധി പൂർണമായും അംഗീകരിക്കുന്നു’

കണ്ണൂർ∙ പത്ത് വർഷം ഭരിച്ചവർ മാറട്ടെ എന്ന ചിന്തയാണ് എൽഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാശ്ശേരിയിൽ ഇ.െക. നായനാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാജയം എല്ലാറ്റിന്റേയും അവസാനമാണ് എന്ന് കണ്ട് ഞങ്ങളെ എതിർക്കുന്നവർ വല്ലാതെ സന്തോഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരത്തിലുള്ള വിവിധ ഘട്ടങ്ങൾ സിപിഎമ്മിനും എൽഡിഎഫിനും നേരിടേണ്ടി വന്നിട്ടുണ്ട്. കൂടുതൽ ശക്തമായ പ്രവർത്തനം കാഴ്ചവച്ച് നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുത്ത് കനത്ത രീതിയിൽ തിരിച്ചു വരാൻ എൽഡിഎഫിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഞങ്ങൾക്ക് ഒരുദ്ദേശ്യമേ ഉണ്ടായുള്ളൂ. നാടിനെ പുരോഗതിയിലേക്ക് നയിക്കുക. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക. അതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങൾക്കും അനുഭവിക്കാൻ കഴിയുന്ന വികസന സ്വാദ് എത്തിക്കാനുള്ള നടപടികളാണ് എടുത്തത്. ആ നിലയിൽ മാതൃകാപരമായ രീതിയിൽ കഴിഞ്ഞ 10 വർഷമായി കേരളത്തിന് ഉയർന്നുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Source link


