test del 3
ആര്യയുടെ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു; അവർക്കെതിരെയുണ്ടായത് കടുത്ത രോഷം: വി.ശിവന്‍കുട്ടി

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ കടന്നാക്രമിച്ച് മുന്‍മന്ത്രി വി.ശിവന്‍കുട്ടി. ആര്യയുടെ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്നും പ്രചാരണത്തിനിടെ ആര്യയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നും ശിവന്‍കുട്ടി പറഞ്ഞു. മേയര്‍ എന്ന നിലയില്‍ ആര്യയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായി. കടുത്ത രോഷമാണ് അവര്‍ക്കെതിരെ ഉണ്ടായിരുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
Source link


