test del 5 copy of del 3

വാടകവീട്ടിലെ കോടീശ്വരൻ ! രാജേഷിനു സ്വന്തമായുള്ളത് ഏഴിലേറെ വീടുകളും ആഡംബരക്കാറുകളും


കൊച്ചി ∙ വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ സഹോദരന്മാരിൽ ഇളയവനായ രാജേഷ് വാടകവീട്ടിൽ കഴിഞ്ഞിരുന്നതു തട്ടിപ്പിനു മറയൊരുക്കാനെന്നു സൂചന. അരൂരിലെ ഒറ്റമുറി വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന രാജേഷിന് ഏഴിലേറെ വീടുകളും ആഡംബരക്കാറുകളും നെട്ടൂരിൽ ലേഡീസ് സ്റ്റോറും സ്വന്തമായുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് പ്രതിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി വിശദമായി അന്വേഷണം തുടങ്ങി. സഹായം ആവശ്യമുള്ളവരെ കണ്ടെത്താനും പ്രാദേശികമായി ബന്ധങ്ങൾ ഉണ്ടാക്കാനും നാട്ടുകാർക്കു സംശയം തോന്നാതിരിക്കാനുമാണു വാടകവീട് എടുത്തു താമസിച്ചിരുന്നതെന്നാണു വിവരം.ആലപ്പുഴ ജില്ലയുടെ തീരദേശ, കാർഷിക മേഖല കേന്ദ്രീകരിച്ച് ഇവർ വ്യാപകമായി നിർധനരെ പണം നൽകി വശംവദരാക്കി അവയവദാനം നടത്തിച്ചതായി പൊലീസ് സംശയിക്കുന്നു. അവയവദാനം നടത്തിയ ശേഷം പിന്നീടു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെയും ശത്രുക്കളെയും ഒതുക്കാൻ ഗുണ്ടാ സംഘങ്ങളുടെ സഹായവും രാജേഷിനു ലഭിച്ചിരുന്നതായി നാട്ടുകാർ പൊലീസിനു വിവരം നൽകി. സഹോ‍ദരന്മാരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.അവയവക്കൈമാറ്റം: ഇടനിലക്കാരൻ ആലപ്പുഴയിൽനിന്നു പിടിയിൽ  കിഴക്കമ്പലം / ആലപ്പുഴ∙ അവയവക്കൈമാറ്റ സംഘത്തിലെ നിർണായക കണ്ണിയായ ഇടനിലക്കാരൻ പൊലീസിന്റെ പിടിയിൽ. ആലപ്പുഴ പുന്നമടയിൽ ഹോംസ്റ്റേയും സ്പായും നടത്തുന്ന ഇടുക്കി മറയൂർ സ്വദേശി ഡെബിൻ ജോസഫിനെയാണ് (38) പുന്നമടയിൽ നിന്ന് അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി കല്ലട്ര നജീബിന്റെ പെരിങ്ങാല പോത്തനാംപറമ്പിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളിൽ നിന്നാണു ഡെബിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വൃക്ക ആവശ്യക്കാരെയും ദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏജന്റായി ഇയാൾ ദീർഘകാലമായി പ്രവർത്തിച്ചുവരികയായിരുന്നെന്നും അറസ്റ്റിലായ നജീബിന്റെ പ്രധാന സഹായി ആണെന്നും പൊലീസ് പറഞ്ഞു.


Source link

Back to top button