test del 4 copy of del 3
ചാലക്കുടി പാലം: ഗതാഗതക്കുരുക്കിനിടയിലും പണികൾ പുരോഗമിക്കുന്നു, 28നകം പൂർത്തിയാക്കാൻ നിർദേശം

ചാലക്കുടി ∙ പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേയ്ക്കുള്ള പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റി സ്ഥാപിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിന്റെ പകുതി ഭാഗത്തെ എക്സ്പാൻഷൻ ജോയിന്റുകളിൽ 4 എണ്ണം ഇളക്കി നീക്കിയിരുന്നു. ഇതിൽ 3 സ്ഥലത്തു പുതിയതു ഘടിപ്പിച്ചു കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. ഇതിനിടെ എത്തിയ മഴ ജോലികൾക്കു തടസ്സമുണ്ടാക്കി. ശേഷിച്ചവ ഉറപ്പിക്കുന്ന ജോലികൾ തുടരും. റോഡ് പൂർണമായി അടച്ചിടാൻ കരാർ കമ്പനി അനുമതി തേടിയെങ്കിലും അവശ്യഘട്ടങ്ങളിൽ ഒറ്റവരിയായെങ്കിലും ഈ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടാൻ സാധിക്കുന്ന വിധത്തിൽ പകുതി ഭാഗം മാത്രം അടയ്ക്കാനാണു പൊലീസ് നിർദേശം. ഇതു കാരണം തിരക്കേറുന്ന സമയങ്ങളിൽ ബൈക്കും ചെറിയ കാറുകളും ഓട്ടോറിക്ഷകളും ഗതാഗതനിയന്ത്രണമുള്ള പാലത്തിലൂടെ തന്നെ കടത്തി വിടുന്നുണ്ട്. പാലത്തിന്റെ ബെയറിങ് മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.
Source link


