test del 1

വരണ്ട കണ്ണുകള്‍ – എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?

ലോകത്താകമനം (കേരളം ഉള്‍പ്പെടെ) ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കണ്ണികളിലെ വരള്‍ച്ച / Dry Eye Syndrome. കൃത്യമായ അളവില്‍ കണ്ണുനീര്‍ ഉണ്ടാക്കാതെ വരിക, കണ്ണിന്റെ ജലാംശം നഷ്ടപ്പെടുക, തുടങ്ങിയവയാണ് കണ്ണുകളില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴുള്ള പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ അസ്വസ്ഥത, ചൊറിച്ചില്‍, കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. വരണ്ട വായു, കാറ്റ്, കൂടുതലായി മൊബൈല്‍ ഫോണ്‍ / കമ്പ്യൂട്ടര്‍ ഉപയോഗം, പ്രായം, ഹോര്‍മോണ്‍ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് കണ്ണുകളിലെ വരള്‍ച്ചയ്ക്ക് കാരണമാകുന്നത്.

രോഗലക്ഷണങ്ങള്‍
കണ്ണിന്റെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.

കണ്ണ് പുകച്ചില്‍
കണ്ണില്‍ ചുവപ്പ് നിറവും ചൊറിച്ചിലും
കണ്ണില്‍ മണല്‍ത്തരികള്‍ ഉള്ളതുപോലെ തോന്നുക
കാഴ്ച മങ്ങല്‍
കണ്ണുകളില്‍ പ്രകാശം വരുമ്പോള്‍ ബുദ്ധിമുട്ട് നേരിടുക
കണ്ണുകളില്‍ നിന്നും സാധാരണയില്‍ കൂടുതലായി കണ്ണുനീര്‍ / വെള്ളം വരിക (കണ്ണിലെ അസ്വസ്ഥതയാണ് ഇതിന് കാരണം).

രോഗ കാരണങ്ങള്‍

വരണ്ട വായുവും കാറ്റും
കൂടുതലായി മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുക
പ്രായാധിക്യം
ഹോര്‍മോണ്‍ വ്യതിയാനം
ചില മരുന്നുകളുടെ ഉപയോഗം
പരിസ്ഥിതി ഘടകങ്ങള്‍
കണ്ണുകളില്‍ ലെന്‍സ് ഉപയോഗിക്കുമ്പോള്‍
കണ്ണിന് പരിക്ക് പറ്റുകയോ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിലോ


പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
കണ്ണുകളിലെ വരള്‍ച്ച പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

കണ്ണിന്റെ ജലാംശം നിലനിര്‍ത്തുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുള്ളിമരുന്ന് ഉപയോഗിക്കുക.
കണ്ണുകള്‍ക്ക് വിശ്രമം നല്‍കുന്നതിനായി മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവര്‍ ഇടവേളകള്‍ എടുക്കുക.
കണ്ണുകളില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക.
കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി കണ്ണട ഉപയോഗിക്കുക.
കണ്ണുകളുടെ ആരോഗ്യത്തിനായി Omega-3 അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.
കൃത്യമായ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി ഒരു നേത്രരോഗ വിദഗ്ധനെ കണ്‍സള്‍ട്ട് ചെയ്യുക.

ചികിത്സാ രീതികള്‍
രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ എത്രയും വേഗം ഒരു നേത്രരോഗ വിദഗ്ധനെ കാണേണ്ടതാണ്.

നീര് കുറയുന്നതിനും കണ്ണുനീര്‍ ഉണ്ടാകുന്നതിനുമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കുക.
കണ്ണുനീര്‍ നഷ്ടപ്പെടാതിരിക്കാന്‍ punctal plugs സഹായിക്കുന്നു.
കണ്‍പോളകള്‍ വൃത്തിയാക്കുന്നതിനായി Lid Scrubs ഉപയോഗിക്കുക.
കണ്ണുനീര്‍ ആവശ്യത്തിന് ഉണ്ടാവകുന്നതിനായുള്ള മരുന്നുകള്‍ ഉപയോഗിക്കുക.

ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനും ആരോഗ്യകരമായ കാഴ്ച നിലനിര്‍ത്താനും സാധിക്കുന്നു. നിങ്ങള്‍ക്ക് ഇടയ്ക്കിടെ കണ്ണിലെ വരള്‍ച്ച വരാറുണ്ടെങ്കില്‍ കൃത്യമായ രോഗനിര്‍ണ്ണയത്തിനും ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനുമായി നിര്‍ബന്ധമായും ഒരു നേത്രരോഗ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.

Dr Sabitha Safar
Consultant Ophthalmologist
SUT Hospital, Pattom, TVM


Source link

Back to top button