LATEST

യുഡിഎഫിന്റെ വിജയശില്പി കെസി വേണുഗോപാൽ, വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ്: വെള്ളാപ്പള്ളി നടേശൻ


ആലപ്പുഴ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയശില്പി കെസി വേണുഗോപാലായിരുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യയിൽ തന്നെ സ്വാധീനം ചെലുത്താൻ സാധിക്കുന്ന നേതാവാണ് കെസി വേണുഗോപാൽ. അദ്ദേഹത്തിന്റെ സ്വാധീനത്താൽ ഒരുപാട് എംഎൽഎമാരെ കേരളത്തിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. വിഡി സതീശൻ മികച്ച പ്രതിപക്ഷനേതാവാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ‘മുഖ്യമന്ത്രി ആരാകുമെന്ന് എനിക്കറിയില്ല. മൂന്ന് പേർ ഇതിന് പിന്നാലെ നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിനാണ്. ഏറ്റവും കൂടുതൽ ഭരണപരിചയമുള്ളത് രമേശ് ചെന്നിത്തലയ്ക്ക്. പ്രതിപക്ഷനേതാവെന്ന നിലയിൽ നല്ലപോലെ പ്രകടനം കാഴ്ചവച്ച വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലീം ലീഗിന്റെ രഹസ്യ ഒത്താശയുണ്ട്. സതീശൻ നല്ല പ്രതിപക്ഷ നേതാവായിരുന്നു.


Source link

Back to top button