test del 4 copy of del 3

കോഴിക്കോട് ആകെയുള്ള 13 മണ്ഡലങ്ങളിൽ നിലനിർത്താനായത് ബേപ്പൂർ മാത്രം; ഞെട്ടി എൽഡിഎഫ്


കോഴിക്കോട് ∙ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ ജില്ലയിലെ ഇടതുമുന്നണി. ജില്ലയിൽ ഉണ്ടായതു കനത്ത തിരിച്ചടിയെന്ന് എൽഡിഎഫ് വിലയിരുത്തൽ. അതേസമയം, സംസ്ഥാനമാകെ യുഡിഎഫിന് അനുകൂലമായി ഉണ്ടായ തരംഗത്തിലാണ് ജില്ലയിലും തിരിച്ചടിയുണ്ടായതെന്നാണു മുന്നണി വിശദീകരണം. പരാജയം സംബന്ധിച്ചു പ്രാഥമിക വിലയിരുത്തൽ മാത്രമാണു മുന്നണിയിലെ പാർട്ടികളിൽ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ വിശദ പഠനത്തിനും ഗൗരവമായ ചർച്ചയ്ക്കും വഴിയൊരുങ്ങും. ആകെയുള്ള 13 മണ്ഡലങ്ങളിൽ ബേപ്പൂർ മാത്രമാണു നിലനിർത്താനായത്.എന്നാൽ, വലിയ ശ്രദ്ധ നൽകിയിട്ടും ഈ മണ്ഡലങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ ഉയർന്നതു പരിശോധിക്കേണ്ടതുണ്ട്. ഓരോ കമ്മിറ്റികളിൽ നിന്നുമുള്ള കണക്കുകൾ വിശദമായി പഠിച്ച ശേഷമേ സിപിഎമ്മിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാകൂ. സിറ്റിങ് സീറ്റായ നാദാപുരം മണ്ഡലത്തിലെ തോൽവി സംബന്ധിച്ച് സിപിഐ വിലയിരുത്തൽ ഉടനുണ്ടാകും. ഇന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ചേരുന്നുണ്ട്. നാളെ മുതൽ കീഴ്ഘടകങ്ങൾ യോഗം ചേർന്ന് ജില്ലയിലെ തോൽവി വിലയിരുത്തും. 13 മണ്ഡലങ്ങളിലും കമ്മിറ്റികൾ ചേർന്ന് റിപ്പോർട്ട് ശേഖരിക്കും.ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് 12നും വർക്കിങ് കമ്മിറ്റി 13നും ചേരുന്നുണ്ട്. ഇതിനു ശേഷം വിശദ റിപ്പോർട്ട് തയാറാക്കും. തോൽവി സംബന്ധിച്ച് ആർജെഡി ഇന്നോ നാളെയോ അവലോകന യോഗം നടത്തും. വടകരയിലുണ്ടായത് അപ്രതീക്ഷിത തോൽവിയാണെന്നും കൂത്തുപറമ്പിൽ മികച്ച പ്രകടനം നടത്തിയതായും പാർട്ടി പ്രാഥമിക വിലയിരുത്തൽ നടത്തിയിട്ടുണ്ട്.


Source link

Back to top button