test del 3

‘സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കാൻ തയ്യാറാകണം, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടു’


വാഷിങ്ടൻ ∙ ജർമൻ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ പരിശ്രമിക്കാനും ജർമൻ ചാൻസലറോട് ട്രംപ് ആവശ്യപ്പെട്ടു. തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ജർമനിക്കെതിരെ രംഗത്തെത്തിയത്. ഇറാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടിനെ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ യുഎസിനെ അപമാനിക്കുകയാണെന്നും നിലവിലെ യുഎസ് തന്ത്രങ്ങൾ ഫലപ്രദമല്ലെന്നും ഫ്രെഡറിക് മെർസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇറാൻ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാൻ യുഎസിനു കൃത്യമായ പദ്ധതിയൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Source link

Back to top button