LATEST
കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ക്യുആർ കോഡ് സുരക്ഷ

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.മെയ് 4ന് വോട്ടെണ്ണൽ നടക്കുന്ന കേരളം,അസം,തമിഴ്നാട്,പശ്ചിമ ബംഗാൾ,പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുക.ഭാവിയിൽ നടക്കുന്ന എല്ലാ ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത് ബാധകമായിരിക്കും.അനധികൃത ഇടപെടൽ തടയുകയാണ് ലക്ഷ്യം.
വരണാധികാരി നൽകിയ ഫോട്ടോ തിരിച്ചറിയൽ കാർഡുകളും,വോട്ടെണ്ണൽ ഹാളിന് തൊട്ടടുത്തുള്ള ഏറ്റവും ഉള്ളിലത്തെ സുരക്ഷാ വലയത്തിൽ പ്രവേശിക്കുന്നതിന് ക്യുആർ കോഡ് സ്‌കാനിംഗ് സംവിധാനവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Source link


