LATEST

2834 സിവിൽ സർവീസ് തസ്‌തികകളിൽ ആളില്ല


ന്യൂഡൽഹി: സിവിൽ സർവീസിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് വിഭാഗങ്ങളിൽ 2834 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്ര പേഴ്സണൽ മന്ത്രാലയം ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു.​സിവിൽ സർവീസ് ഒഴിവുകൾ നികത്തുന്നത് നിരന്തര പ്രക്രിയയാണെന്നും ഓരോ വർഷവും സംസ്ഥാനങ്ങളിലെ ഭരണപരമായ ആവശ്യങ്ങളും സ്ഥാനക്കയറ്റ സാധ്യതകളും പരിഗണിച്ച് നിയമനങ്ങൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മറുപടിയിൽ വ്യക്തമാക്കി. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന കേഡർ റിവ്യൂ പ്രക്രിയയിലൂടെ ഒഴിവുകളും ഭാവിയിലെ ആവശ്യങ്ങളും വിലയിരുത്തും.


Source link

Related Articles

Back to top button