LATEST
24കാരിയെ കാണാനില്ലെന്ന് പരാതി; യുവതിയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: യുവാവിനെയും യുവതിയെയും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാളയിലാണ് സംഭവം. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുതവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങൾക്കുമുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മിൽനയുടെ വിവാഹം മറ്റൊരാളുമായി വീട്ടുകാർ തീരുമാനിച്ചിരിക്കുകയായിരുന്നു.
Source link


