NATIIONAL
21 സിക്സ്, 16 ഫോർ; പ്രിയാംശ് ആര്യ (37 പന്തിൽ 92), കൂപ്പർ കാനലി (46 പന്തിൽ 87); സീസണിലെ ഉയർന്ന ടോട്ടലുമായി പഞ്ചാബ് ‘പവർ’!

മുല്ലൻപുർ ∙ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിന്റെ (0) വിക്കറ്റ് വീണതു മാത്രമേ ലക്നൗ ബോളർമാർക്ക് ഓർമയുള്ളൂ. പിന്നീടങ്ങോട്ട് വെടിക്കെട്ടിന് തിരികൊളുത്തിയ അവസ്ഥയായിരുന്നു. ഒരുവശത്ത് പ്രിയാംശ് ആര്യയും (37 പന്തിൽ 92) മറുവശത്ത് കൂപ്പർ കാനലിയും (46 പന്തിൽ 87) തലങ്ങുംവിലങ്ങും പ്രഹരിച്ചതോടെ ലക്നൗവിന്റെ ‘വെടി’ തീർന്നു.ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു മുഹമ്മദ് ഷമിയുടെ ആദ്യ ഓവർ. മൂന്നാം പന്തിൽ തന്നെ ഉഗ്രൻ ഫോമിലുള്ള ഓപ്പണർ പ്രഭ്സിമ്രൻ സിങ് ഗോൾഡൻ ഡക്കായി പുറത്തായി. എന്നാൽ തൊട്ടടുത്ത ഓവർ മുതൽ ലക്നൗവിനു പാളി തുടങ്ങി. ആദ്യ പന്തിൽ തന്നെ മൊഹ്സിൻ ഖാനെ പ്രിയാംശ് ആര്യ സിക്സറിനു തൂക്കി. പിന്നീടങ്ങോട് എട്ടു സിക്സുകൾ കൂടി ആ ബാറ്റിൽനിന്നു പിറന്നു. ആകെ അടിച്ചു കൂട്ടിയത് 9 സിക്സും 4 ഫോറും. 19 പന്തിൽ അർധസെഞ്ചറി.16–ാം ഓവറിൽ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരെ (6 പന്തിൽ 5) മൊഹ്സിൻ ഖാൻ കൂടി പുറത്തായതോടെ അൽപനേരം പഞ്ചാബിനെ ‘പിടിച്ചുകെട്ടാൻ’ ലക്നൗവിനായി. എന്നാൽ അഞ്ചാമനായി ഇറങ്ങിയ മാർക്കസ് സ്റ്റോയിനിസ് (16 പന്തിൽ 29) സ്കോർ 250 കടത്തുകയായിരുന്നു. നേഹൽ വധേര (7 പന്തിൽ 13), ശശാങ്ക് സിങ് (6 പന്തിൽ 17) എന്നിവർ ചെറിയ ‘സംഭാവനകളുമായി’ പുറത്തായപ്പോൾ അവസാന ഓവറിൽ ക്രീസീലെത്തിയ മാർക്കോ യാൻസൻ (1 പന്തിൽ 1*) പുറത്താകാതെ നിന്നു. ലക്നൗവിനായി പ്രിൻസ് യാദവ്, മണിമാരൻ സിദ്ധാർഥ് എന്നിവർ രണ്ടു വീതം വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമി, മൊഹ്സിൻ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Source link


