LATEST

ഇറാന്റെ  സുരക്ഷാ മേധാവി അലി  ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ; ആക്രമണം പുലർച്ചെ


ജറുസലേം: ഇറാന്റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. മിസെെൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തെന്ന് ഇസ്രയേൽ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലാരിജാനിയെ ആണെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അലി ലാരിജാനി മുൻപ് രാജ്യത്തെ ആണവ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നു. ഇറാന്റെ സെെനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തികളിൽ ഒരാളാണ് ലാരിജാനി. മരണം സ്ഥിരീകരിച്ചാൽ യുദ്ധത്തിന്റെ ആദ്യദിവസം കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്രവും മുതിർന്ന് ഇറാനിയൻ ഉദ്യോഗസ്ഥനായിരിക്കും അലി ലാരിജാനിഅതേസമയം, പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ,ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്ത നാവിക സഖ്യത്തിലേക്കുള്ള ക്ഷണം നിരസിച്ച് ഫ്രാൻസും യു.കെയും അടക്കം രാജ്യങ്ങൾ. ഇറാനെ ചൊല്ലിയുള്ള വിശാലമായ യുദ്ധത്തിന്റെ ഭാഗമാകാൻ യു.കെയെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു. എന്നാൽ,ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള പ്രായോഗിക പദ്ധതിക്കായി സഖ്യ രാജ്യങ്ങളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Back to top button