test del 5 copy of del 3
14 കോടി മുടക്കി നിർമിച്ച കെഎസ്ആർടിസി സ്റ്റാൻഡിൽ 2 വർഷമായി ലേലം ചെയ്യാതെ 6 കടമുറികളും കന്റീനും; കോടികളുടെ നഷ്ടം

ആലുവ ∙ അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 14 കോടി രൂപ മുടക്കി നിർമിച്ച കെഎസ്ആർടിസി സ്റ്റാൻഡിൽ 6 കടമുറികളും കന്റീനും 2 വർഷമായി ലേലം ചെയ്യാതെ കോടികളുടെ നഷ്ടം സംഭവിക്കുമ്പോൾ, സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ഷീറ്റ് മേഞ്ഞ താൽക്കാലിക കടമുറി ദിവസ വാടകയ്ക്കു നൽകിയ അധികൃതരുടെ നടപടി വിവാദമായി.പാർക്കിങ് ഏരിയ കെൽട്രോൺ ഏറ്റെടുക്കുന്നതു സംബന്ധിച്ച ചർച്ച നടക്കുന്നതിനാൽ പേ ആൻഡ് പാർക്കിന്റെ റീ ടെൻഡർ നടപടികൾ ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരം നിർത്തിവച്ചിരുന്നു. അതിനിടെയാണ് പ്രതിദിന വാടകയ്ക്കു ഷെഡ് പണിയാൻ അനുമതി നൽകിയത്. സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തേക്കു വരുന്ന ഭാഗത്തു ഷെഡ് പണിയുന്നത് അപകടം വരുത്തുമെന്നു ജീവനക്കാർ പറഞ്ഞു. 12 ഷട്ടറുകളുള്ള 6 കടമുറികളും 1,000 ചതുരശ്ര അടി വിസ്തീർണമുള്ള കന്റീനുമാണ് അധികൃതരുടെ അലംഭാവം മൂലം ലേലം ചെയ്യാതെ കിടക്കുന്നത്.
Source link


