LATEST
സ്വർണക്കടയിലെ മണൽതരിക്കുവരെ ‘പൊന്നും വില’; അരിച്ചുപെറുക്കാൻ ആളുകൾ

തൃശൂർ: സ്വർണക്കടകളുടെയും ആഭരണനിർമാണ ശാലകളുടെയും മുറ്റത്തെ മണൽതരിക്ക് വരെ വൻ ഡിമാൻഡ്. സ്വർണക്കടകളിൽ നിന്ന് വീഴുന്ന സ്വർണത്തിന്റെ തരിക്കാണ് ഈ ഡിമാൻഡ്. പണ്ടുക്കാലത്ത് ഈ മണ്ണരിക്കാൻ വേണ്ടി മാത്രം തമിഴ്നാട്ടിൽ നിന്ന് ആളുകൾ എത്തിയിരുന്നു. കെെ കൊണ്ട് സ്വർണാഭരണങ്ങൾ നിർമ്മിച്ച കാലത്ത് സ്വർണത്തിന്റെ തരികൾ കൂടുതലായി മണ്ണിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ യന്ത്രങ്ങൾ ആയതിനാൽ പഴയത് പോലെ സ്വർണതരികൾ കിട്ടില്ല. എങ്കിലും ചെറിയ തരികൾ കിട്ടുമെന്നാണ് വിവരം. സ്വർണവില ഉയരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ തരി ലഭിച്ചാലും ആളുകൾ ഹാപ്പിയാണ്.
Source link


