test del 3

വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ; ഹോർമുസിൽ ടോൾ പിരിവ്, കപ്പലുകൾക്ക് പോകാൻ ‘ലാറക്’ ദ്വീപ്, സഹായിച്ച് ചൈന, പണം കൊടുക്കാതെ ഇന്ത്യ


ടെഹ്റാൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിനും വെല്ലുവിളികൾക്കും വഴങ്ങാതെ ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സൗകര്യം ‘തന്ത്രപൂർവം’ ഇറാൻ തുടങ്ങിയെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ പതിവ് പാതയിലൂടെ പോകുന്ന കപ്പലുകളെയെല്ലാം ഇറാന്റെ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) തടയുകയാണ്. കപ്പലുകളെയെല്ലാം ഹോർമുസിലെ ‘ലാറക് ദ്വീപിലുള്ള’ തുറമുഖം വഴിയാണ് കടത്തിവിടുന്നത്. ഇവിടെയാണ് ടോൾ ബൂത്ത്.കപ്പലുകളെ ഐആർജിസി വിശദപരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ മാർച്ച് 13ന് ശേഷം 57 കപ്പലുകൾ ഇതുവഴി കടന്നുപോയി. കപ്പലുകൾ ആദ്യം ഐആർജിസിയെ സമീപിച്ച് കപ്പലിന്റെ റജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ കൈമാറണം. ജീവനക്കാരുടെ വിവരങ്ങൾ, ചരക്കിന്റെ വിശദാംശം, കപ്പലിന്റെ ലക്ഷ്യസ്ഥാനം തുടങ്ങിയവയും നൽകണം.


Source link

Back to top button