LATEST

അഞ്ച് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ


കൊച്ചി: അഞ്ച് കിലോ കഞ്ചാവുമായി വൈക്കം കാരിയിൽ വീട്ടിൽ ഗൗതം (21), ആമ്പല്ലൂർ കാഞ്ഞിരമറ്റം മില്ലുങ്ങൽ അക്ഷയ ഭവനിൽ അക്ഷയ് ഹരിദാസ് (22), വൈക്കം നടുത്തുരുത്തിൽ വീട്ടിൽ അനസ് സുനിൽ (22) എന്നിവർ കടവന്ത്രയിൽ അറസ്റ്റിലായി. കഞ്ചാവ് കടത്താൻ ഇവർ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടവന്ത്രയിൽ നിന്ന് കഞ്ചാവ് വാങ്ങി കോട്ടയത്ത് മറിച്ചുവിൽക്കുകയായിരുന്നു ലക്ഷ്യം. കാർ തടഞ്ഞാണ് ഡാൻസാഫ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.


Source link

Back to top button