LATEST
ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒപ്പമുണ്ടായിരുന്നയാൾ തൂങ്ങിമരിച്ചു

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സീമയാണ് (50) മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പം ലോഡ്ജിലുണ്ടായിരുന്ന ചെറുകുന്ന് സ്വദേശി കെ പി വിജയനെ മാട്ടൂലിലെ ജസിന്ത കടവിൽ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീമയുടെ അയൽവാസിയായിരുന്നു വിജയൻ.
ലോഡ്ജിലെ 602ാം മുറിയിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സീമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Source link

