LATEST
നെടുമ്പാശേരിയിൽ 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് രണ്ട് കോടിയിലേറെ രൂപ വിലവരുന്ന 2.3 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ചെന്നൈ സ്വദേശി ബിനു ഫെബിൻ (25) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസിന്റെ പിടിയിലായി.
തായ്ലൻഡിൽ നിന്നെത്തിച്ച കഞ്ചാവാണ് ഡി.ആർ.ഐ പിടികൂടിയത്. വിശാഖപട്ടണത്ത് എത്തിച്ച ശേഷം ഇന്നലെ ഉച്ചയ്ക്കാണ് ഇൻഡിഗോ വിമാനത്തിൽ ചെന്നൈ വഴി പ്രതി കൊച്ചിയിലെത്തിയത്. ഇയാളുടെ ചെക്ക് ഇൻ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 574 ഗ്രാം വീതമുള്ള നാല് പാക്കറ്റുകളിലായിരുന്നു ഇത്. ലഹരി കടത്ത് മാഫിയയുടെ ഏജന്റാണ് പിടിയിലായ പ്രതിയെന്നാണ് സൂചന.
Source link



