LATEST

ഒന്നരമാസം മുൻപ് പൊട്ടിവീണ വെെദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു; കെഎസ്ഇബിക്കെതിരെ പ്രദേശവാസികൾ

കാസർകോട്: പാടത്ത് പൊട്ടിവീണ വെെദ്യുതിക്കമ്പി എടുത്തുമാറ്റുന്നതിനെ ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ പ്രദേശവാസികൾ. ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ കുഞ്ഞിരാമനാണ് (65) ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. ഈ വെെദ്യുതിക്കമ്പി ഒന്നരമാസം മുൻപ് പൊട്ടിയതാണെന്നും പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

പേരക്കുട്ടിയെ അങ്കണവാടിയി. വിട്ടശേഷം സമീപത്തെ തോട്ടത്തിൽ അടയ്ക്ക എടുക്കാൻപോയ കുഞ്ഞിരാമനെ ഉച്ചയ്ക്ക് രണ്ടിനാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊട്ടിവീണ ലെെനിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം. മാസങ്ങളായി വീണുകിടക്കുന്ന ലെെനിൽ വെെദ്യുതിയുണ്ടാകില്ലെന്ന് കരുതി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം.

പാടത്തിന് നടുവിൽ വെെദ്യുതിലെെൻ സ്ഥിരമായി പൊട്ടിവീഴുന്നതിനാൽ മറുഭാഗത്തുകൂടി പുതിയ ലെെൻ സ്ഥാപിച്ചിരുന്നു. എന്നിട്ടും പഴയ ലെെനിലെ വെെദ്യുതി വിഛേദിച്ചിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വെെദ്യുതി നേരത്തെ വിഛേദിച്ചതാണെന്നും എങ്ങനെയാണ് ഇതിലൂടെ വെെദ്യുതി പ്രവാഹമുണ്ടായതെന്ന് പരിശോധിക്കുമെന്നും കെഎസ്ഇബി മാവുങ്കാൽ സെക്ഷൻ അസി. എൻജിനീയർ പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button