LATEST

സി.പി.എമ്മിന്റെ കെണിയിൽ വീഴില്ല: വി.ഡി.സതീശൻ

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നപ്പോൾ നടപടി സ്വീകരിച്ചെന്ന അഭിമാനത്തോടെയാണ് കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിലെ കൊള്ള മറയ്ക്കാനുള്ള തന്ത്രമായാണ് വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നതെന്നും ആ കെണിയിൽ കോൺഗ്രസ് വീഴില്ലെന്നും മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ഒരു വിഷയത്തിൽ ഒരാൾക്കെതിരെ രണ്ടു തവണ നടപടിയെടുക്കാൻ സാദ്ധ്യമല്ല. എല്ലാവരുമായും കൂടിയാലോചന നടത്തിയാണ് കെ.പി.സി.സി പ്രസിഡന്റ് നടപടി പ്രഖ്യാപിച്ചതും ഇപ്പോൾ അഭിപ്രായം വ്യക്തമാക്കിയതും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രണ്ട് മുൻ പ്രസിഡന്റുമാർ അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചതിന് ജയിലിൽ പോയിട്ടും അവർക്കെതിരെ സി.പി.എം നടപടി സ്വീകരിക്കുന്നില്ല.പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ കേസിൽ കോടതി 20 വർഷം ശിക്ഷിച്ചയാളെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഒരു ധാർമ്മികതയുടെയും പ്രശ്നമില്ലെന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്. മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സി.പി.എം. എന്ത് ക്രിമിനൽ കുറ്റം ചെയ്താലും അവർക്ക് കുട പിടിച്ചു കൊടുക്കുന്ന പാർട്ടിയാണ്. സി.പി.എമ്മിന്റെ ഇരട്ടമുഖം ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button