യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ വി ഡി സതീശന് രാഷ്ട്രീയ വനവാസം, പറഞ്ഞ വാക്ക് പാലിക്കേണ്ടേ എന്ന് കെ സുധാകരൻ

തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് കെ. സുധാകരൻ എം.പി. സതീശൻ വാക്കുപാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നൂറു സീറ്റുകൾ ലഭിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി.ഡി.സതീശൻ പ്രഖ്യാപിച്ചിരുന്നു . ഇതിനെകുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സുധാകരന്റെ മറുപടി. സതീശൻ വാക്കുപാലിക്കുന്ന നേതാവാണെങ്കിൽ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട് എന്ന് സുധാകരൻ പറഞ്ഞു. സതീശൻ അത്തരത്തിൽ വനവാസത്തിന് പോകുന്നത് തങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അതു കൊണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നും സുധാകരൻ പറഞ്ഞു.
Source link


