CINEMA

മോഹൻലാൽ   പിൻമാറി ചിരഞ്ജീവി ചിത്രത്തിൽകാർത്തിയും അനുരാഗ് കശ്യപും

തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ തമിഴ് നടൻ കാർത്തിയും ബോളിവു ഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും നിർണായക വേഷത്തിൽ എത്തുന്നു. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൾട്ടി സ്റ്റാർ ചരിത്ര ഒത്തുച്ചേരൽ. കൈദി, സർദാർ, സുൽത്താൻ തുടങ്ങിയ കാർത്തി ചിത്രങ്ങളുടെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തിട്ടുണ്ട്. അനുരാഗ് കശ്യപ് തെലുങ്കിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. ഡാക്കുമഹാരാജ് എന്ന നന്ദമുരി ബാലകൃഷ്ണ ചിത്രത്തിലൂടെ മലയാളികളെയും ഞെട്ടിച്ച സംവിധായകനാണ് ബോബി കൊല്ലി.

കൊൽക്കത്ത പശ്ചാത്തലമാക്കി ഗ്യാങ്സ്റ്റർ ചിത്രമാണ് ഒരുക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മസംഘർഷത്തിന്റെയും കഥ ചിത്രം പറയുന്നു . വാൾട്ടർ വീരയ്യയ്ക്കുശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഈ വർഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. 2027 ൽ റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഈ ചിത്രത്തിൽനിന്ന് മോഹൻലാൽ പിൻമാറിയിരിക്കുകയാണ്. മോഹൻലാലിന് നിശ്ചയിച്ച വേഷത്തിൽ ആരാണെന്ന് അറിവായിട്ടില്ല. മോഹൻലാലും ചിരഞ്ജീവിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധക ലോകത്ത് വലിയ ആവേശം സൃഷിടിച്ചിരുന്നു. മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ് ഫാദറിൽ ചിരഞ്ജീവി ആയിരുന്നു സ്റ്റീഫൻ നെടുമ്പള്ളി. എന്നാൽ മലയാളത്തിലെ വിജയം തെലുങ്കിൽ ലഭിച്ചില്ല.

അതേസമയം തെലുങ്ക് ആരാധകർക്കിടയിൽ വലിയ പ്രശസ്തി സമ്മാനിച്ച മോഹൻലാൽ ചിത്രം ആണ് ജനത ഗ്യാരേജ്. ജൂനിയർ എൻ.ടി.ആറും മോഹൻലാലും , ഉണ്ണി മുകുന്ദനും നിറഞ്ഞുനിന്ന ചിത്രം. കൊരട്ടല ശിവ ആണ് സംവിധാനം ചെയ്തത്.


Source link

Related Articles

Back to top button